NEWS
ദേശീയ ജനാധിപത്യ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം
12/10/2026 08:54 PM IST
nila

ചെങ്ങന്നൂർ: കെ.എസ്.എസ്.പി.യു.ചെങ്ങന്നൂർ ബ്ലോക്ക് - ടൗൺ കമ്മിറ്റികൾ സംയുക്തമായി ജന്തർമന്ദറിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് നടക്കുന്ന ദേശീയ ജനാധിപത്യ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ആരംഭിച്ച പ്രതിഷേധ പ്രകടനം ചെങ്ങന്നൂർ വിദ്യാഭ്യാസ സമുച്ചയത്ത് നിന്നും ആരംഭിച്ചു ചെങ്ങന്നൂർ ഹെഡ് പോസ്റ്റ് ആഫീസ് പടിക്കൽ അവസാനിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി റ്റി.കെ.സുഭാഷ് ഉദ്ഘാടനം ചെയ്തു.ജില്ല വൈസ് പ്രസിഡണ്ട് പി.ജി.രാധാകൃഷ്ണൻ, ബ്ലോക്ക് പ്രസിഡൻ്റ് റ്റി.സി.സോമൻ, ബ്ലോക്ക് സെക്രട്ടറി എ.കെ.പ്രസന്നൻ, ടൗൺ സെക്രട്ടറി കെ.കെ.പ്രസാദ് എന്നിവർ അഭിവാദ്യ പ്രസംഗം നടത്തി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











